കണ്ണ് ശരീരത്തിന്‍റെ വിളക്ക് ആകുന്നു വെന്നും നിങ്ങള്‍ ലോകത്തിനു പ്രകാശ മായിരിക്കുന്നു എന്നും ബൈബിള്‍ നമ്മെ ഉത്ബോധിപ്പിക്കുന്നു .അങ്ങനെയെങ്കില്‍ നമ്മുടെ കണ്ണുകള്‍ മറ്റുള്ളവര്‍ക്ക് പ്രകാശം പകരെണ്ടതല്ലേ....?എന്നാല്‍ നമ്മുടെ തിരക്കേറിയ ജീവിത യാത്രകള്‍കിടയില്‍ പല ശോചനീയമായ കാഴ്ചകള്‍ കണ്ടിട്ടും കണ്ടില്ലന്നും കേട്ടിട്ടും കേട്ടില്ല എന്ന് നടിക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും ....ചില ദുഖകരമായ കാഴ്ചകള്‍ പെട്ടെന്ന് നമ്മളെ ഞെട്ടിപ്പിക്കുകയും ആ നിമിഷംതന്നെ അതുമായി ബന്ധപെട്ട മറ്റുഅനേക ചിന്തകള്‍ നമ്മെ തൊട്ടു ഉണര്‍ത്തുമെങ്കിലും അയ്യോ പാവം,കഷ്ടമുണ്ട് എന്നീ സഹതാപ വാക്കുകള്‍ മാത്രമേ നമ്മില്‍ നിന്ന് ഒരു തേങ്ങലായ് ഉയരുകയുള്ളൂ...നാമെല്ലാം വെളിച്ചത്തെ പ്രണയിക്കുകയും ഇരുട്ടിനെ വെറുക്കുകയും ചെയ്യുന്നവരാണ്....എന്നാല്‍ ജീവിതം തന്നെ ഇരുളില്‍ അടഞ്ഞുപോയവരെ കുറിച്ച് നാം ചിന്തിക്കാറുണ്ടോ ? ലോകം തന്നെ വെട്ടിപിടിക്കാനുള്ള വ്യഗ്രതയില്‍, നെട്ടോട്ടം ഓടുന്നത്തിനിടയില്‍ ഇതിനൊക്കെ എവിടെ സമയം...!! ഈ ഓട്ട പാച്ചിലിനിടയില്‍ നാം പലരുടെയും ദീപങ്ങളെ കെടുത്തി കളഞ്ഞിട്ടുമുണ്ട് ...എന്തിനെറെ ജന്മം തന്ന മാതാപിതാക്കളെ പോലും നമ്മളുടെ ഉയര്‍ച്ചക്ക് മാര്‍ഗ തടസമായി കണ്ടു ഇരുട്ടില്‍ അടക്കാരില്ലേ ...!! ഇരുളടഞ്ഞ ജീവിതങ്ങളെ വെളിച്ചത്തിലേയ്ക്കു നയിക്കുവാനായി സഹായ ഹസ്തം നീട്ടുവാന്‍ കഴിഞ്ഞില്ല എങ്കിലും അവര്‍ക്ക് വേണ്ടിയും അവരെ നവജീവിതതിലേക്ക് കൈയ്യുപിടിച്ചു നടത്തുവാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടിയും നാം പ്രാര്‍ത്ഥിക്കുവാന്‍ കടപെട്ടവരാണ് .
ഒരിക്കല്‍ ഞാന്‍ ഒരു പുസ്തകം വായിച്ചപ്പോള്‍ഇങ്ങനെ കാണുവാന്‍ ഇടയായി,,ഈ ഭൂമിയില്‍ വെച്ച് ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നു ഇരുട്ടുണ്ട് എന്നൊരു വിചാരമാണ്.എന്നാല്‍ അവിടെ അവരില്‍ വെളിച്ചത്തിന്‍റെ അഭാവമാണെന്ന് മനസിലാക്കിയാല്‍ തീരാവുന്നപ്രതിസന്ധികളെയുള്ളൂ.. എന്നിട്ടും നാം അങ്ങനെ തന്നെ ചിന്തി ക്കുകയും കാണുകയും ചെയ്യുന്നു ,അയാളില്‍ - അവിടെ എന്തൊരു ഇരുട്ടാണെന്നമട്ടില്‍. കണ്ണുകള്‍ വിളക്കാകാത്തവരുടെ മിഥ്യാധാരണകള്‍ !
ഈ ലോകത്തിന് നന്മയുടെ പൊന്‍വെളിച്ചം വീശുവാനായി നമ്മളുടെ കണ്ണുകളെ ആത്മാര്‍ത്ഥമായി തുറക്കാന്‍ ശ്രമിക്കാം ......
നല്ല ചിന്തകള്‍
ReplyDeleteചില അക്ഷരപ്പിശകുകള്‍
ഒഴിവാക്കേണ്ടതുണ്ട്
അബന്ധങ്ങലിലൊന്ന് അല്ല അബദ്ധങ്ങളില്‍ ഒന്ന് എന്നാക്കുക
അതുപോലെ എന്തിലേറെ ആണോ അതോ എന്തിനേറെ ആണോ!
അതുപോലെ ചിലത് നോക്കുക തിരുത്തുക പിന്നെ ഖണ്ണികകള്‍ തിരിച്ചു എഴുതുക അതായത് space കൊടുക്കുക,ആശംസകള്‍.
നിര്‍ദേശങ്ങള്‍ക്ക് നന്ദി,അങ്കിള്‍...
ReplyDeleteഎല്ലാം ചെയ്യാം.ഒക്കെ ഒന്ന് ശരിയായി വരുന്നതെ ഉള്ളു:)