Saturday, 8 December 2012

എന്‍റെ കുട്ടികാലം....!!!!



ഓര്‍മയില്‍ ഉണരുന്ന എന്‍റെ  കുട്ടികാലത്തെ പുത്തന്‍ മണക്കുന്ന പട്ടുപാവാടയും  ചുറ്റി പാവയ്ക്ക തോട്ടത്തിലൂടെ തക്കാളി ചെടികള്‍ക്കിടയിലൂടെ ഓടി നടക്കാന്‍ തോന്നും 


ഉപ്പു കൂട്ടി  വെയിലില്‍  ഉണക്കാന്‍ വെക്കുന്ന മാങ്ങാ പൂളുകള്‍ കട്ടെടുത്ത് കൊതിയോടെ നുണയാന്‍ തോന്നും 

കയ്പേറിയ പുളിച്ചന്‍ നെല്ലിക്കാതുണ്ടുകള്‍ മത്സരിച്ചു പെറുക്കികൂട്ടി വെറുതെ കടിച്ചുതിന്നാന്‍ തോന്നും

മഴകാലത്തെ തോട്ടില്‍നിന്നും തെന്നി നീങ്ങുന്ന ചെറുമീനുകളെ  തോര്‍ത്തില്‍ റാഞ്ചിയെടുക്കാന്‍  തോന്നും 

അന്‍പതു പൈസക്കു മാത്രം  വില്‍ക്കുന്ന അയലത്തെ മുത്തശിയുടെ കബിളിനാരങ്ങയും വാളന്‍പുളിയും കട്ടു  പറിച്ചുകൊണ്ടു ഓടാന്‍  തോന്നും 

പറഞ്ഞു പറഞ്ഞു കൊതിയെറുമ്പോള്‍ ഞാന്‍ തനിയെ ചെല്ലുംമെലിഞ്ഞൊഴുകുന്ന തോട്ടിലേക്കുകാലു താഴ്ത്തിയിട്ടിരുന്നു അതിന്‍റെ കരയില്‍എന്‍ വസന്തകാലം തിങ്ങി നിറഞ്ഞൊരു ബാല്യം ഇപ്പോള്‍ ഓര്‍മയില്‍ മാത്രമായ ആ കുട്ടിക്കാലംഓര്‍ത്തു ഞാനങ്ങനെ കണ്ണടച്ചിരിക്കും മിഴികള്‍ ഇറനണിയുമ്പോള്‍ കണ്ണുതുറന്നു ചിരിക്കയായി

അപ്പോഴെല്ലാം പഴുത്തമാങ്ങപൂളുംവാളന്‍പുളിയും നുണഞ്ഞുകൊതിപ്പിച്ചുംകൊണ്ട്ഒരു കൊച്ചുപാവാടക്കാരി എന്‍റെസ്വപ്നത്തിലെ തക്കളിചെടികള്‍ക്കിടയിലൂടെ ഓടിപോകും 

എന്‍ വസന്തകാലത്തില്‍ ബാല്യം കൊഴിഞ്ഞുപോയകാലത്തില്‍ എന്‍---ജീവിതം എന്തെന്നറിയുന്നു ഞാന്‍ഇനിയും വിരിയുമോ എന്‍ ജീവിതത്തില്‍തുമ്പപ്പൂ നറുമണമുള്ള ആ ബാല്യം

3 comments:

  1. ഒരു നല്ല കൊച്ചു കഥാകാരിയെ ഇവിടെ ഞാന്‍ കാണുന്നു
    നന്നായി പറഞ്ഞു. വായിക്കുക, എഴുതുക, വായിക്കുക എഴുതുക
    ആശംസകള്‍

    ReplyDelete
  2. ഹി ഹി ...നന്ദിയുണ്ട്,എരിയല്‍ അങ്കിള്‍

    ReplyDelete
  3. വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും....!!
    വെറുതെ മോഹിച്ചിട്ടു.. ഒരു കാര്യോമില്ല...ഹി ഹി ഹി..

    നന്നായി.. കേട്ടോ..
    ആശംസകള്‍

    ReplyDelete