Sunday 23 December 2012

യേശു ഹൃദയത്തില്‍ ജനിക്കട്ടെ!!!


ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍   ആര്‍ഭാടമായി  ക്രിസ്തുവിന്‍റെ ജനനം ആഘോഷിക്കുന്നു . വര്‍ണ്ണഭംഗിയേറിയ  നക്ഷത്രങ്ങള്‍ ,ക്രിസ്മസ് ട്രീകള്‍, പുല്‍കൂടുകള്‍ ,മറ്റു തോരണങ്ങള്‍ ഇവയെല്ലാംകൊണ്ട് ഒട്ടുമിക്ക വീടുകളും അണിഞ്ഞൊരുങ്ങി  കഴിഞ്ഞു ,ഇതുകൂടാതെ ആശംസാ കാര്‍ഡുകള്‍ അയക്കുകയും  ,സമ്മാനപൊതികള്‍ കൈമാറുകയും ,ഭവനങ്ങള്‍ സന്ദര്‍ശിച്ചു കാരോളുകള്‍ നടത്തി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടുന്നു .

ഇന്ന് പല വീട്ട അങ്കണങ്ങലിലും നക്ഷത്രങ്ങള്‍ തൂക്കി പ്രകാശം തെളിയിക്കുന്നുണ്ടെങ്കിലും മനുഷ്യന്‍റെ അകത്തളത്തിലെ പ്രകാശം തെളിയാതെ  പോകുന്നു.പുറത്തുള്ളതിനെക്കാള്‍ കൂടുതല്‍ വെളിച്ചം നമുക്ക് അകത്താണ് ഉണ്ടാകേണ്ടത് .നമ്മുടെ ഉള്ളറകളില്‍  ഒരു പ്രകാശം ഉണ്ടെന്നറിയുന്നതാണ് ക്രിസ്തുവുമായി ബന്ധപെട്ടു നമുക്ക് ഈ ദിവസങ്ങളില്‍ നല്‍കാവുന്ന ഏറ്റവും നല്ല പ്രണാമം .ആ വിളക്കിനെ നാം കണ്ടെത്തണം . ആ വിളക്കിനെ തൊട്ടുണര്‍ത്തുവാന്‍  വേണ്ടിയാണ് ഈ ഭൂമിക്ക്‌ മീതെ തെളിഞ്ഞ ആ നക്ഷത്രം,വീട്ട അങ്കണങ്ങളില്‍ തൂക്കിയിട്ടിരിക്കുന്ന ആ നക്ഷത്രങ്ങള്‍ നമ്മെ  പ്രേരിപ്പിക്കുന്നത് .അല്ലാതെ വീട്ട അങ്കണങ്ങളില്‍ നക്ഷത്രങ്ങള്‍ തൂക്കിയിട്ടിട്ടും അകത്ത് ഒരു ചിരാത് പോലും തെളിയാതെ പോകുന്നത് കഷ്ടമല്ലേ ?ഈ പ്രകാശം ഇത്രയേറെ ഒഴിച്ചുകൂടാനാവാത്ത ,വിലമതിക്കപെട്ട ഒന്നായതിനാല്‍ അല്ലെ സൂര്യഭഗവാന്‍റെ ജന്മദിനമായ ഡിസംബര്‍ 25 ക്രിസ്മസ് ദിനമായി മാറിയത്!!

അധാര്‍മ്മിക ചെയ്തികളിലൂടെ ക്രിസ്മസ് ആഘോഷിക്കുന്നവര്‍ യേശുവിനെ മനപൂര്‍വം മറക്കുകയും വേദനിപ്പിക്കുകയും ആണു ചെയ്യുന്നത് .ഇന്ന് CHRISTMAS എന്ന നല്ല പദത്തിന്‍റെ അര്‍ത്ഥം പോലും മാറി  CHRISTMISS ആയിരിക്കുന്നു.എന്തിനെയും കച്ചവട ദൃഷ്ടികള്‍കൊണ്ട് വീക്ഷിക്കുന്നവര്‍ക്ക് ഇതൊരു ഉത്സവം ആണ്.മദ്യം അനിയന്ത്രികമായി ഒഴുകുന്ന ഈ ദിവസങ്ങള്‍ എന്തുമാത്രം അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു !എത്രയോ ഭവനത്തിന്‍റെ സമാധാനവും സന്തോഷവും ഇല്ലാതെയാക്കുന്നു.പണമുള്ളവര്‍ തിന്നു ,കുടിച്ചു ,ഭവനങ്ങള്‍ അലങ്കരിച്ചു ,വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങിച്ചണിഞ്ഞു ആഘോഷത്തിമിര്‍പ്പിലാകുമ്പോള്‍ എത്രയോ വീടുകളില്‍ ക്രിസ്മസിന് ഒരുനേരമെങ്കിലും വയറുനിറച്ചു കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാകും.ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ യേശു അപ്പച്ചന്‍ ഒരു പിച്ചകാരന്‍റെ വേഷത്തില്‍ വന്നാല്‍പോലും തിരിച്ചറിയാന്‍ വയ്യാത്ത കാലഘട്ടത്തിലാണ് നാമിപ്പോള്‍ . പോകു,ഇവിടെ ഒന്നുമില്ല ,ഞങ്ങള്‍ക്ക് ക്രിസ്മസ്ന്‍റെതായ അല്‍പ്പം തിരക്കുണ്ട് എന്നൊക്കെ പറയും .ഇവിടെയാണ് നാം നന്മ ചെയ്യേണ്ടതും ക്രിസ്തു ജനിക്കേണ്ടതും .MERRY CHRISTAS എന്ന് സ്നേഹത്തോടെ മറ്റുള്ളവരോട് പറയുപ്പോഴും അവരുടെ ആന്തരിക മുറിവുകള്‍ അറിയുവാനും രണ്ടു ആശ്വാസവാക്കെങ്കിലും പറയുവാനും നാം  സന്നദ്ധരായിരിക്കണം .സ്വന്തം ജീവിതം മാത്രം നോക്കി ഒതുങ്ങി കഴിയുവാനുള്ളതല്ല നമ്മുടെ ജീവിതം . മറ്റുള്ളവരിലേക്ക് ഒന്ന് ഇറങ്ങി ചെല്ലണം . ബാഹ്യമായ ആഘോഷങ്ങള്‍ക്ക് അപ്പുറം ഹൃദയത്തില്‍ യേശുവിനു സ്ഥാനം നല്‍കുവാന്‍ കഴിയണം .

യേശു ക്രിസ്തു നമുക്കുവേണ്ടി ജനിച്ചു, ജീവിച്ചു, മരിച്ചു, ഉയര്‍ത്തെഴുനേറ്റു. തന്‍റെ ജീവന്‍ പോലും ബലിയായി കൊടുത്ത് ഇത്രയേറെ പങ്കപാടുകള്‍ നമുക്കുവേണ്ടി സഹിക്കുവാന്‍  കഴിഞ്ഞുവെങ്കില്‍ സകല മനുഷ്യരുടെയും രക്ഷക്ക് കാരണമായിതീര്‍ന്ന യേശുവിനു  നാം എന്തുമാത്രം സമ്മാനങ്ങള്‍ നമ്മുടെ ജീവിതപ്രവര്‍ത്തിയിലൂടെ  കാഴ്ച അര്‍പ്പിക്കേണ്ടതുണ്ട് ?അങ്ങ് 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൈവ പുത്രന്‍ ജനിച്ചപ്പോള്‍ അവന് എങ്ങും ഒരിടം പോലും ഉണ്ടായിരുന്നില്ല.എന്നാല്‍ യേശു മനുഷ്യനോട്, മനുഷ്യഹൃദയ വാതിലില്‍ കൊട്ടി വിളിച്ചു ചോദിക്കുകയാണ് ..മകനെ ,മകളെ എനിക്ക് ഒന്നു ജനിക്കുവാന്‍ നിങ്ങളുടെ ഉള്ളില്‍ ഇടയുണ്ടോ ? ഈ ക്രിസ്തുവിനെ ഹൃദയത്തില്‍ കൈകൊള്ളാതെ  എങ്ങനെ ക്രിസ്മസ് പൂര്‍ണ്ണമാകും ?

ഈ ആഘോഷം കൊണ്ടൊക്കെ ദൈവം സന്തോഷിക്കും എന്ന് കരുതുന്നു വെങ്കില്‍ അത് വെറും മിഥ്യാധാരണ മാത്രമാണ്.മനുഷ്യര്‍ തെറ്റുകളുടെ സൗധങ്ങള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി  പണിതു കൊണ്ടേയിരിക്കുന്നു . യേശുവിനു വീണ്ടും ജനിക്കാനുള്ള ഒരിടത്തിനുവേണ്ടി ,അതിനെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു മേരിക്ക് വേണ്ടി ,സകലതും നല്‍കി ക്ഷേമമായി സംരക്ഷിക്കാന്‍ കഴിയുന്ന ഒരു ജോസഫ്‌ ആകാന്‍ നമുക്ക് കഴിഞ്ഞാല്‍ യേശു നമ്മില്‍ ജനിക്കും .ജനിച്ചു കഴിയുമ്പോള്‍ ഈ ക്രിസ്മസും അര്‍ത്ഥവത്താകും .അതോടുകൂടി ഐശ്യര്യ സമ്പൂര്‍ണമായ ,ആഗ്രഹങ്ങളുടെ സാക്ഷത്കാരമാകുന്ന  ഒരു പുതുവര്‍ഷം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.ആശംസകളോടെ...ജിന്‍സി

Wednesday 12 December 2012

ഇപ്പോ ശരിയാക്കി തരാമേ !!!

വിജയന്‍ ചേട്ടന്‍  ശാന്തശീലനും സല്‍സ്വഭാവിയും  കഠിനാദ്ധ്വാനിയും ആണ്.  പറഞ്ഞിട്ട് എന്ത് കാര്യം !!ശുദ്ധപാവം ആണെങ്കിലും കൈ എടുത്താല്‍ മണ്ടത്തരം മാത്രമേ  കാണിക്കൂ.... അടുത്തിടെ  വിജയന്‍ ചേട്ടനു  വലിയ ഒരു അബന്ധം പറ്റിപോയി. എന്താണെന്നു കേള്‍ക്കണ്ടേ ? ഞങ്ങളുടെ ഒരു നൈറ്റ്‌ ഡ്യൂട്ടിയില്‍ ഊണുമുറിയില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവിടെയുള്ള പൈപ്പ് വെള്ളത്തിന്‍റെ ഒഴുക്ക്  പെട്ടെന്ന്   കുറഞ്ഞുപോയി എന്ന് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു .ഇനിയും പുറത്തു മറ്റു വാഷ്‌ മുറികളില്‍ പോകണമല്ലോ എന്ന് കരുതി ഞങ്ങള്‍ മൈന്ടിനന്‍സ് വിഭാഗത്തില്‍  വിളിച്ചു ജോബ്‌ ഓര്‍ഡര്‍ നമ്പര്‍ വാങ്ങാന്‍ തുടങ്ങുന്ന സമയം വിജയന്‍ ചേട്ടന്‍റെ ബുദ്ധിയില്‍ ഒരാശയം ഉദിച്ചു. അദ്ദേഹം പറഞ്ഞു ,ഞാനൊന്നു നോക്കട്ടെ..''ഇപ്പോ ശരിയാക്കിത്തരാം'' എന്ന്. ഞങ്ങള്‍ വിജയന്‍ ചേട്ടന്‍റെ അഭിപ്രായത്തെ മാനിച്ചു പണി അദേഹത്തെ ഏല്‍പ്പിച്ചു  .ചേട്ടന്‍ വേഗത്തില്‍ സഞ്ചിയില്‍ നിന്നും തന്‍റെ കൂടെപിറപ്പുകളായ  ചെറിയ ചെറിയ മൂര്‍ച്ചയേറിയ പണിയായുധങ്ങള്‍  ഓരോന്നായി പുറത്തേക്കിട്ടു.ആള് ഒരു ഇത്തിരി പോന്ന കുഞ്ഞന്‍ എങ്കിലും ഒരു വീരശൂരപരാക്രമിയായി ഗിന്നസ് ബുക്കില്‍ ഇടം തേടുമോ എന്നുപോലും ഇതുകണ്ടപ്പോള്‍  ഞങ്ങള്‍ ഭയന്നു .അങ്ങനെ ചേട്ടന്‍ പണിതുടങ്ങി ..ചിലര്‍  ആകംഷഭരിതരായി ചേട്ടനെയും പൈപ്പിനെയും മാറി മാറി നോക്കി ഫോട്ടോ കീച്ചുന്നു .മറ്റുചിലര്‍ കഴിച്ച കൈ ഉണങ്ങിതുടങ്ങി എങ്കിലും ,അതും നല്ലത് .എല്ലാം നല്ലതിന് ..കാരണം ..കല്യാണം വൈകുമല്ലോ!!അങ്ങനെ അവര്‍  നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞുകൊണ്ടേയിരിക്കുന്നു.വിജയന്‍ ചേട്ടന്‍റെ പണിതുടങ്ങി പത്തുമിനുട്ട്  ആയിട്ടും ഉണ്ടായിരുന്ന വെള്ളത്തിന്‍റെ   ആ അളവ് കുറയുക അല്ലാതെ ഒരു മെച്ചവും കണ്ടില്ല.അപ്പോള്‍ ചേട്ടന്‍ ഇങ്ങനെയാണ് പറഞ്ഞത് ...ഇതേ,വെള്ളത്തിന്‍റെ അളവ് കുറഞ്ഞതെ......വെള്ളം  ശരിക്ക് വന്നുതുടങ്ങാന്‍ വേണ്ടിയാണ് !!നിങ്ങള്‍ ഇത്തിരികൂടി ക്ഷമിക്കു ,കുഞ്ഞുങ്ങളെ ..ഇപ്പോ ശരിയാക്കി തരാമെന്നെ  ....ഞങ്ങളുടെ ഇടവേളയുടെ സമയം കഴിയാന്‍ പോകുന്നതിനാല്‍ ഓരോരുത്തര്‍ ഓരോരുത്തരായി  പൊഴിഞ്ഞു തുടങ്ങിയിരുന്നു. ജോലിത്തിരക്ക് കുറവുള്ള ഒന്ന് രണ്ടുപേര്‍ പിന്നെയും ക്ഷമയോടെ കാത്തുനിന്നു.അപ്പോള്‍  അതാ,ഞെട്ടിക്കുന്ന കാഴ്ച ...വെള്ളത്തിന്‌ പകരം രക്ത തുള്ളികള്‍ ഇറ്റിറ്റു  വീഴുന്നു പൈപ്പിന്‍റെ  ചുവട്ടില്‍ നിന്നും! വിജയന്‍ ചേട്ടന്‍റെ കൂടപിറപ്പുകളായ   പണിയായുധങ്ങള്‍ ഞങ്ങളുടെ  ചേട്ടനെ തിരിച്ചു  കുത്തി.ഓ,എന്‍റെ അമ്മോ   ....ഒരാള്‍ക്കുപോലും സഹിക്കില്ല ആ കാഴ്ച .എന്ത് ചെയ്യാന്‍ ...വേഗം  തന്നെ ഞങ്ങള്‍ ചേട്ടന് പ്രഥമ ശുശ്രുഷ നല്‍കി.ചിരിമനസില്‍ ഒതുക്കി,ഞങ്ങള്‍ വീണ്ടും പൈപ്പ് തുറന്നുനോക്കി വെള്ളം വരുന്നുവോ എന്നറിയുവാന്‍ വേണ്ടി.ഒരു തുള്ളി വെള്ളം പോലും അതില്‍നിന്നും വരുന്നില്ല. വിജയന്‍ ചേട്ടന്‍റെ ഏകദേശം ഒരു മണിക്കൂര്‍ നീണ്ടു നിന്ന പണിയില്‍ വെള്ളത്തിന്‍റെ വരവ്  പൂര്‍ണമായി നിലച്ചതും പോരാഞ്ഞ് ,വേറെ പുതിയ പൈപ്പ് പിടിപ്പിക്കണ്ട ഗതികേടായി എന്ന് ചുരുക്കം.പിറ്റേ ദിവസം രാവിലെ, ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു പോകുവാനുള്ള സമയമായി എണ്ടോര്‍സ്മെന്‍റ് കൊടുക്കുമ്പോള്‍ ചേട്ടന്‍ ചിരിയോടെ ചിരി...എല്ലാവരും കാര്യം 'പുടി' കിട്ടാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കിനില്‍ക്കുമ്പോള്‍ ആരോ മൃദുവായി പറയുന്നു..."ചേട്ടന്‍ , ഇപ്പോ ശരിയാക്കി തരും" .അങ്ങനെ കാര്യത്തിന്‍റെ ചുരുള്‍ അഴിഞ്ഞു .

ഇനിയും ഈ കഥാപാത്രം ആരെന്നു അറിയണ്ടേ നിങ്ങള്‍ക്ക്...ഇത് യഥാര്‍ത്ഥത്തില്‍ വിജയനോ,ചേട്ടനോ അല്ല ...പിന്നെയാരിവന്‍ ???????????????????
ഇതാണ് ഞങ്ങളുടെ സ്വന്തം വിജികുട്ടി ( VIJIKUTTI )....ഇപ്പോഴുള്ള വിജികുട്ടിയെ പറ്റി  അറിയെണ്ടേ, ഒരുഇത്തിരിയെങ്കിലും  ....കഴിഞ്ഞമാസം ഈ വിജികുട്ടി ഒരു വിവാഹിത ആയി.ഇപ്പോള്‍ പഴയപണികള്‍ ഒന്നും  തന്നെയില്ല. പ്രത്യേകിച്ചും (Plumber work) .സ്വസ്ഥം ..ഗൃഹ ഭരണം.....ഹി ഹി. പണിയായുധങ്ങള്‍ തുരുമ്പിച്ചു തുടങ്ങിയിരിക്കുന്നു. പുതിയ ഒരു plumber നെ ഞങ്ങള്‍ക്ക് ആവശ്യമായിരിക്കുന്നു.താല്‍പര്യമുള്ളവരുടെ biodatas ക്ഷണിക്കുന്നു. ;) :)
എന്‍റെ ഈ കുറിപ്പ് എല്ലാവക്കും ഇഷ്ടമായി കാണുമല്ലോ,അല്ലേ ?ഒത്തിരി സ്നേഹത്തോടെ,, ജിന്‍സി. 

Monday 10 December 2012

ദൈവത്തിന്‍ കൈയ്യിലെ പുസ്തകങ്ങള്‍ നാമോരോരുത്തരും!


കഴിഞ്ഞ ദിവസം എന്‍റെ കണ്ണ് ഈറനണിയിപ്പിച്ച ഒരു പുസ്തകമാണ് എന്നെ ഇത് എഴുതുവാന്‍ പ്രേരിപ്പിച്ചത്. ഇന്ന് നമ്മളില്‍  പലര്‍ക്കും പുസ്തകങ്ങള്‍ , പുസ്തകവായന വൈമനസ്യവും അരോചകവും ഉളവാക്കുന്ന ഒന്നാണ്  .  ഒരാളുടെ കൈയ്യില്‍ ഒരു നല്ല പുസ്തകം വായിക്കാനായി കൊടുത്താല്‍... .... ഇതൊന്നും വായിക്കാനുള്ള ക്ഷമ എനിക്കില്ല .ഒരു ചെറിയ താളുവല്ലതും ആണെങ്കില്‍   പിന്നെയും ഒരു കൈ നോക്കാം . സമയം വല്ല സിനിമയും കണ്ടുകൂടെ .ഇതൊക്കെയാണ് ഇന്നത്തെ യുവ തലമുറയുള്‍പെടെ  നമ്മളു പലരുടെയും സ്ഥിരം പല്ലവി .ഇങ്ങനെപോയാല്‍ ഇനിവരും തലമുറയുടെ  ഗതി  എന്തായിരിക്കും എന്തോ ??? ..പിന്നെ ഒന്നുണ്ട്, അത് ഞാനങ്ങു   മറന്നിരിക്കുന്നു ജോലിത്തിരക്ക് !! അതിന്‍റെ  ഇടയിലും അല് സ്വല്പമൊക്കെ  സമയം  കണ്ടത്താവുന്നതെ  ഉള്ളു .

മനുഷ്യര്‍  ധാന്യപുരകൊണ്ടുമാത്രമല്ല ജീവിക്കുന്നത് .പുസ്തകപുരകൊണ്ടും ജീവിക്കും.  ജീവിതം കുറച്ചുകൂടി ഗുണകരമാക്കുവാന്‍  , ലളിതമാക്കുവാന്‍ പുസ്തകങ്ങള്‍ നമ്മെ ഏറെ സഹായിക്കും . അനുഭവമാണ് ഏറ്റവും നല്ല ഗുരു .എതൊരു  നല്ല പുസ്തകത്തിന്‍റെ താളു  മറിക്കുപ്പോഴും അതില്‍ ഉറ്റിരിക്കുപ്പോഴും നെഞ്ച്ഇടിക്കുന്നതായി നമുക്കനുഭവപെടും .ഒരു ജീവിത നിലവാരത്തിന്‍റെ  സ്പന്ദനം ഉണ്ട്  അതിനകത്ത്,കഷ്ടമനുഭവിച്ചിട്ടു ആര്‍ത്തുല്ലസിക്കുന്ന  ഒരു ഹൃദയം ഉണ്ടതിനകത്ത് . ഒരു SCIENTIST ലാബില്‍  നിരന്തരം  എര്‍പെടുന്നതുപോലെ ,എന്തിനാണ് ഒരു മനുഷ്യന്‍ ഇത്രയേറെ ഉറക്കമിളച്ചു,കരുതി എഴുതി മറ്റുള്ളവര്‍ക്ക് കൈമാറുന്നത് എന്ന് നാം ചിന്തിക്കേണ്ടതാണ് .പുസ്തകത്തെ ആ ഒരു ബഹുമാനത്തോടെ കണ്ടു വായിക്കുക എന്നത് ഒരു പ്രധാന കാര്യം തന്നെയാണ്.എത്ര കൃത്യമായാണ്  ക്രിസ്തു നമുക്ക് പറഞ്ഞുതന്നിരിക്കുന്നത് ,മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതു എന്ന് .നാം പട്ടിണി കിടന്നു ഉപവസിക്കുമ്പോള്‍ എന്താണ് നമുക്ക് പുഷ്ടിയേകുന്നത്‌,ബലമേകുന്നത് ? അപ്പോള്‍ നമുക്ക് ഒരു വാക്കിന്‍റെ  ബലം ആവശ്യം ഇല്ലേ ?അപ്പോള്‍ നാം ഭക്ഷിക്കുന്നത് ദൈവത്തിന്‍റെ  വാക്കല്ലേ ? വചനമല്ലേ ?വാക്കുകൊണ്ട് ജീവിക്കും എന്നതുകൊണ്ടല്ലേ അപ്പം ഉപേക്ഷിക്കുന്നത് ?

മനുഷ്യര്‍ എല്ലാ വിശപ്പും വളരെ വേഗത്തില്‍ ശമനം നേടാനായി ശ്രമിക്കുന്ന ഒരു കാലത്തിലാണ്‌ നാം ജീവിക്കുന്നത് .പ്രിയമുള്ളതെല്ലാം പ്രാപിക്കുന്നു ,ഇഷ്ടമുള്ളതിനെ സ്വന്തമാക്കുന്നു .വെറുപ്പ്‌ തോന്നുന്നതിനോടൊക്കെ  ക്ഷോഭിക്കുക ഇങ്ങനെ മനുഷ്യന്‍ തങ്ങളുടെ വിശപ്പിനിണങ്ങിയ മട്ടിലാണ്‌ ജീവിക്കുന്നത് .നാം നമ്മിലുള്ള വിശപ്പിനെ അതിജീവിക്കണമെങ്കില്‍, അഭിമുഖികരിക്കണമെങ്കില്‍  നാം വാക്ക് ഭക്ഷിച്ചേതീരു.മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നത് ,വാക്കുകൊണ്ടു കൂടിയാണ്‌ .പുസ്തകത്തില്‍ എഴുതുന്നതിലും ദൈവാത്മാവ് പ്രവഹിക്കുന്നുണ്ട് .അതില്ലെങ്കില്‍ പിന്നെ എങ്ങനെ അവര്‍ക്ക് ഇത്രയുംപ്രകാശമുള്ളവാക്കുകള്‍എഴുതാനാവുക.ഭൂതലത്തില്‍ മുഴങ്ങിയ ആദ്യത്തെ വാക്ക് പ്രകാശം ഉണ്ടാകട്ടെ എന്നാണ് .അങ്ങനെയെങ്കില്‍ പുസ്തകപുരയില്‍ നാം കാണുന്ന പുസ്തകങ്ങള്‍ പ്രകാശം തരുന്നുവെങ്കില്‍ ,അത് ദൈവവചനം അല്ലെങ്കില്‍ പോലും അതുകഴിഞ്ഞുള്ള സ്ഥാനം കൊടുക്കുവാന്‍ സാധിക്കില്ലേ ?ദൈവവചനവും അതുപോലെ മറ്റു പ്രകാശമേറിയ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമ്മില്‍ ഉറങ്ങികിടക്കുന്ന നന്മപ്രവര്‍ത്തികള്‍ ഉണരുകയാണ് ചെയ്യുന്നത്.ഇത് എല്ലാകാലത്തിലും നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുകയാണ്,വിപുലികരിച്ചു കൊണ്ടിരിക്കുകയാണ് ,തിരിച്ചറിവ് നല്‍കുകയാണ് ചെയ്യുന്നത്.

പല പ്രശസ്തരെ ക്രിസ്തുവിനോട് അടുപ്പിച്ചത് ദൈവവചനം മാത്രമല്ല
,മറ്റു പല നല്ല പുസ്തകങ്ങള്‍ക്കും നല്ലൊരു പങ്കുണ്ട് .ബൈബിള്‍ എന്നാ വാക്കിന്റെ അര്‍ഥം പോലും "THE BOOK" എന്നാണ് .നാം ഭക്ഷിക്കുന്ന പുസ്തകങ്ങള്‍  നിശ്ചയമായും നമ്മെ പ്രകാശിപ്പിക്കും .ഒരു മണ്‍കുടം പണിയുന്നതിനു മുന്‍പ്‌ അതിനെ ഒന്നുകൂടി ചവുട്ടി മെതിക്കുന്നതുപോലെ  ആ വായനക്കാരനെ പഴയ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടുപോയാണ് എഴുത്തുകാരന്‍ നമ്മെ പണിതെടുക്കുന്നത് .നാം വായിക്കുന്ന ഒട്ടുമിക്ക നല്ല പുസ്തകങ്ങളും നമ്മുടെ  ബാല്യത്തിലേക്ക് കൈവിട്ടുപോന്ന ഗ്രാമത്തിലേക്ക് നിഷ്കളങ്കമായ ചിന്തയിലൂടെ കൊണ്ടുപോയി കുറേകൂടി ജീവിക്കാന്‍ പ്രേരിപ്പികയാണ് ചെയ്യുന്നത് .

വിദ്വേഷത്തിന്‍റെയും തിന്മയുടെയും വിത്ത് വിതെച്ചു ഇരുട്ടിലേക്ക് കൊണ്ടുപോകുന്ന അനേകം പുസ്തകങ്ങളും ഇന്ന് വിപണിയില്‍ ഉണ്ട് .എന്നാല്‍ ജീവിക്കുവാന്‍  പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ഒരു പുസ്തകതില്‍നിന്നും കിട്ടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ പുസ്തകങ്ങള്‍! !എന്‍റെ ചിന്തയില്‍ ക്രിസ്തു പുസ്തകങ്ങളെ സ്നേഹിക്കുകയും അതില്‍നിന്നും ഊര്‍ജം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവും.എന്നിരുന്നാലും ക്രിസ്തു അതിനു അടിമ ആയിരുന്നില്ല.അദ്ദേഹം അപ്പോഴും അതിന്‍റെ മുകളില്‍ ഉയര്‍ന്നും,ഉണര്‍ന്നും നിന്നുകൊണ്ട് നമ്മെ പഠിപ്പിച്ചുകൊണ്ടേയിരുന്നു ! നാമെല്ലാം സ്വന്ത രക്ഷിതാവായ യേശുക്രിസ്തുവിന്‍റെ കൈയ്യിലെ പലതരത്തിലുള്ള പുസ്തകങ്ങള്‍ ആണ് .ഇനിയും നല്ല നല്ല പുസ്തകങ്ങളായി
,മറ്റുള്ളവരില്‍ പ്രകാശത്തിന്‍റെ ഉറവിടമായി ശോഭിക്കുവാന്‍ നമുക്ക് കഴിയട്ടെ ..അതിനായി ആ വലിയ സൃഷ്ടികര്‍ത്താവ്  നമ്മെ സഹായിക്കട്ടെ.
ഒത്തിരി സ്നേഹത്തോടെ,ജിന്‍സി

Sunday 9 December 2012

കുഞ്ഞു മനസിന്‍ നൊമ്പരം.....


കുഞ്ഞുങ്ങളെ ഇഷ്ടപെടുന്നവര്‍ ആണ് നമ്മള്‍ എല്ലാം തന്നെ .കുഞ്ഞുങ്ങളുടെ കളിയും ചിരിയും ചെറിയ പിടിവാശികളും കുസൃതികളും കൊച്ചു പിണക്കങ്ങളും നമ്മളെ ഏറെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും .നമ്മള്‍ എത്ര ദുഖത്തിലും പ്രയാസത്തിലും ആയിരുന്നാലും കുഞ്ഞുങ്ങളോടൊപ്പം ഒരു അല്‍പ്പം നിമിഷം ചെലവിട്ടാല്‍ നമ്മുടെ മനസിന്‌ ആശ്വാസം ലഭിക്കും .ആ കുട്ടികാലത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കുവാന്‍, മടങ്ങി പോകുവാന്‍ ആഗ്രഹം ഇല്ലാത്ത ആരുംതന്നെ നമ്മളുടെ ഇടയില്‍ ഇല്ല (കുട്ടികാലത്തെ വേദന ജനകമായ ഓര്‍മ്മകള്‍ ഓര്‍ക്കുവാന്‍... ഇഷ്ടപെടാത്തവര്‍ ഒഴികെ) .

എന്നാല്‍ സമൂഹത്തില്‍ മാതാപിതാക്കള്‍ ഇല്ലാത്ത അവര്‍ ആരെന്നു പോലുമറിയാത്ത ആരോരുമില്ലാത്ത ഒരു കൂട്ടം കുഞ്ഞുങ്ങള്‍ നമ്മുടെ ചുറ്റിലും ഉണ്ട് എന്ന് ഓര്‍ക്കുക . ഇന്നത്തെ കുഞ്ഞുങ്ങളെ മൃഷ്ട ഭോജനങ്ങളായ പിസയും ബര്‍ഗറും കേഫ്സിയും കൊടുത്തു വളര്‍ത്തുമ്പോള്‍, നല്ല ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കളില്‍ അയച്ചു പഠിപ്പിക്കുമ്പോള്‍ ഇതൊന്നും ആഗ്രഹിക്കാന്‍ പോലും സ്വപ്നം കാണാന്‍ പോലും യോഗ്യത ഇല്ലാത്ത അനാഥകുഞ്ഞുങ്ങള്‍ ...അവരെ സഹായിക്കുവാന്‍ നമ്മളും കടപെട്ടവര്‍ അല്ലെ ?നമ്മളുടെ വിലപിടിച്ച സമയങ്ങളില്‍ ഒരു നുള്ള് അവര്‍ക്കായി മാറ്റിവെക്കുവാന്‍ നമുക്ക് കഴിയില്ലേ ?ആഴ്ച അവസാന ഒഴിവു ദിനത്തില്‍ നമ്മള്‍ ഒട്ടു മിക്ക ആള്‍ക്കാരും മനസിന്‌ ആശ്വാസം കിട്ടുന്നതിനു വേണ്ടി കുടുംബമായ് കൂട്ടുകാരോടൊത് മറ്റു വീടുകളിലും ഷോപ്പിങ്ങിനും കാഴ്ച ബംഗ്ലാവുകളിലും പാര്‍ക്കുകളിലും പോയ്‌ സന്തോഷം കണ്ടെത്തുന്നവര്‍ ആണ് .അതിലെ ഏതെങ്കിലും ഒരു ആഴ്ചാഅവസാന ദിനത്തിലെ അല്‍പസമയം ആ കുഞ്ഞുങ്ങള്‍ക്കായ്‌ ചിലവഴിക്കുന്നുവെങ്കില്‍ നമുക്കും അവര്‍ക്കും ഇതില്‍ പരം സന്തോഷം വേറെ ഉണ്ടോ . അവരുടെ ഒപ്പം പങ്കിടുവാന്‍ ദൈവം എനിക്കും ഒരുക്കിത്തന്ന ആ സുന്ദരമായ സന്തോഷ ദിനങ്ങള്‍ നിമിഷങ്ങള്‍ ഞാന്‍ ഇന്നും സന്തോഷത്തോടെ ഓര്‍ക്കുന്നു .നമ്മളുടെ ദശാഅംശത്തില്‍ ഒരു പങ്ക് അല്ലെങ്കില്‍ നമ്മളുടെ കുഞ്ഞുങ്ങളുടെ വിശേഷ ദിവസങ്ങളില്‍ അത് ഭക്ഷണമായോ വസ്ത്രമായോ അവര്‍ക്ക് ദാനം ചെയ്യുവാന്‍ കഴിയുന്നു എങ്കില്‍ അത് നിശ്ചയമായും നമ്മള്‍ക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഒരു അനുഗ്രഹമായിരിക്കും. ഇത് ചെയ്യുവാന്‍ സാഹചര്യം നിങ്ങളെ അനുവദിക്കുന്നില്ല എങ്കില്‍ ഓര്‍ക്കുമ്പോളൊക്കെയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക....

സമൂഹം അറിഞ്ഞും അറിയാതെയും ഇത് ചെയ്യുന്ന പല നല്ല മനസുകളും നമ്മളുടെയിടയില്‍ ഉണ്ടെന്നു എനിക്കറിയാം അവരെ നന്ദിയോടെ ഓര്‍ക്കുന്നതിനോടൊപ്പം അവര്‍ക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു ...  ഒത്തിരി സ്നേഹത്തോടെ ,ജിന്‍സി 

Saturday 8 December 2012

എന്‍റെ കുട്ടികാലം....!!!!



ഓര്‍മയില്‍ ഉണരുന്ന എന്‍റെ  കുട്ടികാലത്തെ പുത്തന്‍ മണക്കുന്ന പട്ടുപാവാടയും  ചുറ്റി പാവയ്ക്ക തോട്ടത്തിലൂടെ തക്കാളി ചെടികള്‍ക്കിടയിലൂടെ ഓടി നടക്കാന്‍ തോന്നും 


ഉപ്പു കൂട്ടി  വെയിലില്‍  ഉണക്കാന്‍ വെക്കുന്ന മാങ്ങാ പൂളുകള്‍ കട്ടെടുത്ത് കൊതിയോടെ നുണയാന്‍ തോന്നും 

കയ്പേറിയ പുളിച്ചന്‍ നെല്ലിക്കാതുണ്ടുകള്‍ മത്സരിച്ചു പെറുക്കികൂട്ടി വെറുതെ കടിച്ചുതിന്നാന്‍ തോന്നും

മഴകാലത്തെ തോട്ടില്‍നിന്നും തെന്നി നീങ്ങുന്ന ചെറുമീനുകളെ  തോര്‍ത്തില്‍ റാഞ്ചിയെടുക്കാന്‍  തോന്നും 

അന്‍പതു പൈസക്കു മാത്രം  വില്‍ക്കുന്ന അയലത്തെ മുത്തശിയുടെ കബിളിനാരങ്ങയും വാളന്‍പുളിയും കട്ടു  പറിച്ചുകൊണ്ടു ഓടാന്‍  തോന്നും 

പറഞ്ഞു പറഞ്ഞു കൊതിയെറുമ്പോള്‍ ഞാന്‍ തനിയെ ചെല്ലുംമെലിഞ്ഞൊഴുകുന്ന തോട്ടിലേക്കുകാലു താഴ്ത്തിയിട്ടിരുന്നു അതിന്‍റെ കരയില്‍എന്‍ വസന്തകാലം തിങ്ങി നിറഞ്ഞൊരു ബാല്യം ഇപ്പോള്‍ ഓര്‍മയില്‍ മാത്രമായ ആ കുട്ടിക്കാലംഓര്‍ത്തു ഞാനങ്ങനെ കണ്ണടച്ചിരിക്കും മിഴികള്‍ ഇറനണിയുമ്പോള്‍ കണ്ണുതുറന്നു ചിരിക്കയായി

അപ്പോഴെല്ലാം പഴുത്തമാങ്ങപൂളുംവാളന്‍പുളിയും നുണഞ്ഞുകൊതിപ്പിച്ചുംകൊണ്ട്ഒരു കൊച്ചുപാവാടക്കാരി എന്‍റെസ്വപ്നത്തിലെ തക്കളിചെടികള്‍ക്കിടയിലൂടെ ഓടിപോകും 

എന്‍ വസന്തകാലത്തില്‍ ബാല്യം കൊഴിഞ്ഞുപോയകാലത്തില്‍ എന്‍---ജീവിതം എന്തെന്നറിയുന്നു ഞാന്‍ഇനിയും വിരിയുമോ എന്‍ ജീവിതത്തില്‍തുമ്പപ്പൂ നറുമണമുള്ള ആ ബാല്യം

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്‌.........


കണ്ണ് ശരീരത്തിന്‍റെ വിളക്ക് ആകുന്നു വെന്നും നിങ്ങള്‍ ലോകത്തിനു  പ്രകാശ മായിരിക്കുന്നു എന്നും ബൈബിള്‍  നമ്മെ ഉത്ബോധിപ്പിക്കുന്നു .അങ്ങനെയെങ്കില്‍ നമ്മുടെ കണ്ണുകള്‍ മറ്റുള്ളവര്‍ക്ക് പ്രകാശം പകരെണ്ടതല്ലേ....?എന്നാല്‍  നമ്മുടെ തിരക്കേറിയ ജീവിത യാത്രകള്‍കിടയില്‍ പല ശോചനീയമായ കാഴ്ചകള്‍ കണ്ടിട്ടും  കണ്ടില്ലന്നും കേട്ടിട്ടും  കേട്ടില്ല എന്ന് നടിക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും ....ചില ദുഖകരമായ കാഴ്ചകള്‍ പെട്ടെന്ന് നമ്മളെ ഞെട്ടിപ്പിക്കുകയും ആ  നിമിഷംതന്നെ  അതുമായി ബന്ധപെട്ട മറ്റുഅനേക ചിന്തകള്‍ നമ്മെ തൊട്ടു ഉണര്‍ത്തുമെങ്കിലും അയ്യോ പാവം,കഷ്ടമുണ്ട്  എന്നീ സഹതാപ വാക്കുകള്‍ മാത്രമേ നമ്മില്‍ നിന്ന് ഒരു തേങ്ങലായ് ഉയരുകയുള്ളൂ...നാമെല്ലാം വെളിച്ചത്തെ പ്രണയിക്കുകയും ഇരുട്ടിനെ വെറുക്കുകയും ചെയ്യുന്നവരാണ്....എന്നാല്‍ ജീവിതം തന്നെ ഇരുളില്‍ അടഞ്ഞുപോയവരെ കുറിച്ച് നാം ചിന്തിക്കാറുണ്ടോ ? ലോകം തന്നെ വെട്ടിപിടിക്കാനുള്ള വ്യഗ്രതയില്‍, നെട്ടോട്ടം ഓടുന്നത്തിനിടയില്‍  ഇതിനൊക്കെ എവിടെ സമയം...!! ഈ ഓട്ട പാച്ചിലിനിടയില്‍  നാം പലരുടെയും ദീപങ്ങളെ കെടുത്തി കളഞ്ഞിട്ടുമുണ്ട് ...എന്തിനെറെ ജന്മം തന്ന മാതാപിതാക്കളെ പോലും നമ്മളുടെ ഉയര്‍ച്ചക്ക് മാര്‍ഗ തടസമായി കണ്ടു ഇരുട്ടില്‍ അടക്കാരില്ലേ ...!! ഇരുളടഞ്ഞ ജീവിതങ്ങളെ വെളിച്ചത്തിലേയ്ക്കു നയിക്കുവാനായി   സഹായ ഹസ്തം നീട്ടുവാന്‍ കഴിഞ്ഞില്ല എങ്കിലും അവര്‍ക്ക് വേണ്ടിയും അവരെ നവജീവിതതിലേക്ക് കൈയ്യുപിടിച്ചു നടത്തുവാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടിയും  നാം പ്രാര്‍ത്ഥിക്കുവാന്‍ കടപെട്ടവരാണ് .
ഒരിക്കല്‍ ഞാന്‍ ഒരു പുസ്തകം വായിച്ചപ്പോള്‍ഇങ്ങനെ കാണുവാന്‍ ഇടയായി,,ഈ ഭൂമിയില്‍ വെച്ച് ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നു  ഇരുട്ടുണ്ട്  എന്നൊരു വിചാരമാണ്.എന്നാല്‍ അവിടെ  അവരില്‍ വെളിച്ചത്തിന്‍റെ അഭാവമാണെന്ന് മനസിലാക്കിയാല്‍ തീരാവുന്നപ്രതിസന്ധികളെയുള്ളൂ.. എന്നിട്ടും നാം അങ്ങനെ തന്നെ ചിന്തി ക്കുകയും കാണുകയും ചെയ്യുന്നു ,അയാളില്‍ - അവിടെ എന്തൊരു ഇരുട്ടാണെന്നമട്ടില്‍. കണ്ണുകള്‍  വിളക്കാകാത്തവരുടെ മിഥ്യാധാരണകള്‍ !    
                   ഈ ലോകത്തിന് നന്മയുടെ പൊന്‍വെളിച്ചം വീശുവാനായി നമ്മളുടെ കണ്ണുകളെ ആത്മാര്‍ത്ഥമായി തുറക്കാന്‍ ശ്രമിക്കാം ......