Wednesday 12 December 2012

ഇപ്പോ ശരിയാക്കി തരാമേ !!!

വിജയന്‍ ചേട്ടന്‍  ശാന്തശീലനും സല്‍സ്വഭാവിയും  കഠിനാദ്ധ്വാനിയും ആണ്.  പറഞ്ഞിട്ട് എന്ത് കാര്യം !!ശുദ്ധപാവം ആണെങ്കിലും കൈ എടുത്താല്‍ മണ്ടത്തരം മാത്രമേ  കാണിക്കൂ.... അടുത്തിടെ  വിജയന്‍ ചേട്ടനു  വലിയ ഒരു അബന്ധം പറ്റിപോയി. എന്താണെന്നു കേള്‍ക്കണ്ടേ ? ഞങ്ങളുടെ ഒരു നൈറ്റ്‌ ഡ്യൂട്ടിയില്‍ ഊണുമുറിയില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവിടെയുള്ള പൈപ്പ് വെള്ളത്തിന്‍റെ ഒഴുക്ക്  പെട്ടെന്ന്   കുറഞ്ഞുപോയി എന്ന് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു .ഇനിയും പുറത്തു മറ്റു വാഷ്‌ മുറികളില്‍ പോകണമല്ലോ എന്ന് കരുതി ഞങ്ങള്‍ മൈന്ടിനന്‍സ് വിഭാഗത്തില്‍  വിളിച്ചു ജോബ്‌ ഓര്‍ഡര്‍ നമ്പര്‍ വാങ്ങാന്‍ തുടങ്ങുന്ന സമയം വിജയന്‍ ചേട്ടന്‍റെ ബുദ്ധിയില്‍ ഒരാശയം ഉദിച്ചു. അദ്ദേഹം പറഞ്ഞു ,ഞാനൊന്നു നോക്കട്ടെ..''ഇപ്പോ ശരിയാക്കിത്തരാം'' എന്ന്. ഞങ്ങള്‍ വിജയന്‍ ചേട്ടന്‍റെ അഭിപ്രായത്തെ മാനിച്ചു പണി അദേഹത്തെ ഏല്‍പ്പിച്ചു  .ചേട്ടന്‍ വേഗത്തില്‍ സഞ്ചിയില്‍ നിന്നും തന്‍റെ കൂടെപിറപ്പുകളായ  ചെറിയ ചെറിയ മൂര്‍ച്ചയേറിയ പണിയായുധങ്ങള്‍  ഓരോന്നായി പുറത്തേക്കിട്ടു.ആള് ഒരു ഇത്തിരി പോന്ന കുഞ്ഞന്‍ എങ്കിലും ഒരു വീരശൂരപരാക്രമിയായി ഗിന്നസ് ബുക്കില്‍ ഇടം തേടുമോ എന്നുപോലും ഇതുകണ്ടപ്പോള്‍  ഞങ്ങള്‍ ഭയന്നു .അങ്ങനെ ചേട്ടന്‍ പണിതുടങ്ങി ..ചിലര്‍  ആകംഷഭരിതരായി ചേട്ടനെയും പൈപ്പിനെയും മാറി മാറി നോക്കി ഫോട്ടോ കീച്ചുന്നു .മറ്റുചിലര്‍ കഴിച്ച കൈ ഉണങ്ങിതുടങ്ങി എങ്കിലും ,അതും നല്ലത് .എല്ലാം നല്ലതിന് ..കാരണം ..കല്യാണം വൈകുമല്ലോ!!അങ്ങനെ അവര്‍  നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞുകൊണ്ടേയിരിക്കുന്നു.വിജയന്‍ ചേട്ടന്‍റെ പണിതുടങ്ങി പത്തുമിനുട്ട്  ആയിട്ടും ഉണ്ടായിരുന്ന വെള്ളത്തിന്‍റെ   ആ അളവ് കുറയുക അല്ലാതെ ഒരു മെച്ചവും കണ്ടില്ല.അപ്പോള്‍ ചേട്ടന്‍ ഇങ്ങനെയാണ് പറഞ്ഞത് ...ഇതേ,വെള്ളത്തിന്‍റെ അളവ് കുറഞ്ഞതെ......വെള്ളം  ശരിക്ക് വന്നുതുടങ്ങാന്‍ വേണ്ടിയാണ് !!നിങ്ങള്‍ ഇത്തിരികൂടി ക്ഷമിക്കു ,കുഞ്ഞുങ്ങളെ ..ഇപ്പോ ശരിയാക്കി തരാമെന്നെ  ....ഞങ്ങളുടെ ഇടവേളയുടെ സമയം കഴിയാന്‍ പോകുന്നതിനാല്‍ ഓരോരുത്തര്‍ ഓരോരുത്തരായി  പൊഴിഞ്ഞു തുടങ്ങിയിരുന്നു. ജോലിത്തിരക്ക് കുറവുള്ള ഒന്ന് രണ്ടുപേര്‍ പിന്നെയും ക്ഷമയോടെ കാത്തുനിന്നു.അപ്പോള്‍  അതാ,ഞെട്ടിക്കുന്ന കാഴ്ച ...വെള്ളത്തിന്‌ പകരം രക്ത തുള്ളികള്‍ ഇറ്റിറ്റു  വീഴുന്നു പൈപ്പിന്‍റെ  ചുവട്ടില്‍ നിന്നും! വിജയന്‍ ചേട്ടന്‍റെ കൂടപിറപ്പുകളായ   പണിയായുധങ്ങള്‍ ഞങ്ങളുടെ  ചേട്ടനെ തിരിച്ചു  കുത്തി.ഓ,എന്‍റെ അമ്മോ   ....ഒരാള്‍ക്കുപോലും സഹിക്കില്ല ആ കാഴ്ച .എന്ത് ചെയ്യാന്‍ ...വേഗം  തന്നെ ഞങ്ങള്‍ ചേട്ടന് പ്രഥമ ശുശ്രുഷ നല്‍കി.ചിരിമനസില്‍ ഒതുക്കി,ഞങ്ങള്‍ വീണ്ടും പൈപ്പ് തുറന്നുനോക്കി വെള്ളം വരുന്നുവോ എന്നറിയുവാന്‍ വേണ്ടി.ഒരു തുള്ളി വെള്ളം പോലും അതില്‍നിന്നും വരുന്നില്ല. വിജയന്‍ ചേട്ടന്‍റെ ഏകദേശം ഒരു മണിക്കൂര്‍ നീണ്ടു നിന്ന പണിയില്‍ വെള്ളത്തിന്‍റെ വരവ്  പൂര്‍ണമായി നിലച്ചതും പോരാഞ്ഞ് ,വേറെ പുതിയ പൈപ്പ് പിടിപ്പിക്കണ്ട ഗതികേടായി എന്ന് ചുരുക്കം.പിറ്റേ ദിവസം രാവിലെ, ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു പോകുവാനുള്ള സമയമായി എണ്ടോര്‍സ്മെന്‍റ് കൊടുക്കുമ്പോള്‍ ചേട്ടന്‍ ചിരിയോടെ ചിരി...എല്ലാവരും കാര്യം 'പുടി' കിട്ടാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കിനില്‍ക്കുമ്പോള്‍ ആരോ മൃദുവായി പറയുന്നു..."ചേട്ടന്‍ , ഇപ്പോ ശരിയാക്കി തരും" .അങ്ങനെ കാര്യത്തിന്‍റെ ചുരുള്‍ അഴിഞ്ഞു .

ഇനിയും ഈ കഥാപാത്രം ആരെന്നു അറിയണ്ടേ നിങ്ങള്‍ക്ക്...ഇത് യഥാര്‍ത്ഥത്തില്‍ വിജയനോ,ചേട്ടനോ അല്ല ...പിന്നെയാരിവന്‍ ???????????????????
ഇതാണ് ഞങ്ങളുടെ സ്വന്തം വിജികുട്ടി ( VIJIKUTTI )....ഇപ്പോഴുള്ള വിജികുട്ടിയെ പറ്റി  അറിയെണ്ടേ, ഒരുഇത്തിരിയെങ്കിലും  ....കഴിഞ്ഞമാസം ഈ വിജികുട്ടി ഒരു വിവാഹിത ആയി.ഇപ്പോള്‍ പഴയപണികള്‍ ഒന്നും  തന്നെയില്ല. പ്രത്യേകിച്ചും (Plumber work) .സ്വസ്ഥം ..ഗൃഹ ഭരണം.....ഹി ഹി. പണിയായുധങ്ങള്‍ തുരുമ്പിച്ചു തുടങ്ങിയിരിക്കുന്നു. പുതിയ ഒരു plumber നെ ഞങ്ങള്‍ക്ക് ആവശ്യമായിരിക്കുന്നു.താല്‍പര്യമുള്ളവരുടെ biodatas ക്ഷണിക്കുന്നു. ;) :)
എന്‍റെ ഈ കുറിപ്പ് എല്ലാവക്കും ഇഷ്ടമായി കാണുമല്ലോ,അല്ലേ ?ഒത്തിരി സ്നേഹത്തോടെ,, ജിന്‍സി. 

24 comments:

 1. ആദ്യമായി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിലും ഒത്തിരി നന്ദിയുണ്ട് ..വീണ്ടും വരാന്‍ മറക്കണ്ട :)

  ReplyDelete
 2. ചേട്ടന്‍ ആള് പുലി തന്നെ.. പക്ഷെ, പുലിപോലെ വന്നു എലി പോലെ പോയി എന്ന് പറയുന്നതാവും ഉചിതം.. സൃഷ്ടാവിന് അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. ഹി ഹി..അതെനിക്ക് ഇഷ്ടായി...അപ്പോള്‍ ഒരാളില്‍ രണ്ടു രൂപം ഉണ്ടെന്നു മനസിലായില്ലേ....പുലിയും (Gr rr) എലിയും (ke kee) :)
   വീണ്ടും വന്നു കമന്റിയതില്‍ സന്തോഷം ഉണ്ട്, അനീഷ്‌ച്ചാ !!

   Delete
 3. നന്നായിരിക്കുന്നു...വിജയന്‍ചേട്ടന്‍ പൈപ്പ് നന്നാക്കിയിരുന്നേല്‍ ഉള്ള പണി പോയെനേം ..ദൈവം കാത്തു.ആശംസകള്‍,ജിന്‍സ്

  ReplyDelete
  Replies
  1. അതു തന്നേ...അതാണതിന്‍റെ കാര്യം...
   നന്ദി,കുട്ടി..വല്ലപ്പോഴും ഇങ്ങോട്ടൊക്കെ വരും എന്ന് വിശ്വസിക്കുന്നു;)

   Delete
 4. http://www.youtube.com/watch?feature=player_detailpage&v=N9_cokj8ghk. Jins.. ithu pole njaanum ee poly technic padichittilla... padichu kazhiyumbol ee vacanciyil njan vannu join cheitholaam. enthaayaalum ningalude vijayan chettan jinikutty puliya... verum puli alla kuthira puli.

  ReplyDelete
  Replies
  1. ഹി ഹി ..നന്നായി പഠിച്ചോളുട്ടോ...വിജയന്‍ ചേട്ടന്‍റെ ഗതി വരരുത്.
   എന്നാലും കുറിപ്പ് മുഴുവനും കാണാതെ പഠിച്ചിട്ടും വിജയന്‍ ചേട്ടന്‍റെ ശരിക്കുള്ള പേര് മറന്നത് മോശമായിപോയി..:)
   നന്ദി ഉണ്ട്,ആദ്യമായി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിലും.വീണ്ടും വരുമല്ലോ അല്ലെ ?

   Delete
 5. ആദ്യം ടാങ്കില്‍ വെള്ളമുണ്ടോ എന്ന് നോക്കണമായിരുന്നു. നല്ല പോസ്റ്റ്‌, ആശംസകള്‍

  ReplyDelete
  Replies
  1. ഹി ഹി ....ടാങ്കില്‍ വെള്ളം ഉണ്ടായിരുന്നു!!
   വളരെ നന്ദി.

   Delete
 6. ജിന്‍സി ആളു കൊള്ളാമല്ലോ
  കവിത മാത്രമല്ല കഥയും കയ്യില്‍ ഉണ്ടല്ലേ!!!
  കൊള്ളാമല്ലോ കൊച്ചെ ഈ കഥ!!
  പുലിയായി മാറാന്‍ കൊതിച്ച പാവം വിജയന്‍ അല്ല വിജിക്കുട്ടി
  ഇപ്പോള്‍ സ്വസ്ഥം ഗൃഹ ഭരണം. അങ്ങനെ ഒരാള്‍ കൂടി രക്ഷപ്പെട്ടെന്നു പറ അല്ലെ!

  പിന്നെ ഖണ്നിക തിരിച്ചു എഴുതിയാല്‍
  കുറേക്കൂടി വായിക്കാന്‍ സുഖം ഉണ്ടാകും
  നല്ലൊരു കഥാകാരി ഇവിടെ ഒളിഞ്ഞിരിക്കുന്നു
  എഴുതുക അറിയിക്കുക.
  മെയിലില്‍ ഒരു ലിങ്ക് വിടുക നോ പ്രോബ്
  പേജില്‍ പോയി നോക്കുക പ്രയാസം
  പിന്നെ f b യും അതുപോലെ തന്നെ നോക്കിയാല്‍ നോക്കി അത്ര തന്നെ
  gmail ഉപയോഗിക്കുക
  ആശംസകള്‍
  PS Pl remove the word verification Thanks

  ReplyDelete
  Replies
  1. പിന്നെയും ഒത്തിരി നന്ദി,അങ്കിള്‍ !!
   പുതിയത് പോസ്റ്റ്‌ ചെയ്യുമ്പോള്‍ മെയില്‍ ചെയ്യാം,അങ്കിള്‍

   Delete
 7. അല്ല , ആ പോസ്റ്റ്‌ ഇപ്പോഴും ബാക്കി ഉണ്ടോ?
  വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റുക
  ആശംസകള്‍ !

  ReplyDelete
  Replies
  1. പോസ്റ്റ്‌ ഇപ്പോഴും ബാക്കിയുണ്ട്..വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയിരിക്കുന്നു..നന്ദി

   Delete
 8. ഇപ്പ ശര്യാക്കിത്തരാവേ....!!

  ReplyDelete
 9. ഹി..ഹീ.. ഇപ്പ ശെരിയാക്കിത്തരാം..!!

  ReplyDelete
  Replies
  1. ഹി ഹി ...ഇവിടെ വന്നതിനും വായിച്ചതിനും നന്ദി!

   Delete
 10. താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. Ariel's Jottings

  ReplyDelete
 11. 'താമരശ്ശേരി ചുരം' ഓര്‍മ വന്നു
  ആദ്യമായാണ്‌ ഇതിലെ - എരിയലിന്റെ പരാമര്‍ശം ആണ്
  എത്തിച്ചത്- കൂടുതല്‍ പതുക്കെ നോക്കാം -
  ഇനിയും കാണാം
  'ഈ വെല്‍കം ടു മൈ ബ്ലോഗ്‌' ഒരു ദുശ്ശകുനം ആണേ !

  ReplyDelete