ഒരു പേഴ്സിനുള്ളിൽ പത്തു രൂപയും ആയിരം രൂപയും കലപില കലപില എന്ന് ചിലച്ചുകൊണ്ടേയിരുന്നു.....നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ആയിരം രൂപക്കാണ് സങ്കടവും കരച്ചിലും ഒരുപോലെ ... ഇനി ഒച്ച വെക്കുന്നതിന്റെ കാര്യം അറിയേണ്ടേ !! തന്നെ ആരും ചർച്ചുകളിൽ ഗൗനിക്കുന്നില്ല പോലും :( ആരാധനാലയങ്ങളിൽ എപ്പോഴും എല്ലാവരുടെയും ഇടയിൽ തിളങ്ങുന്നത് പത്തു രൂപ മാത്രം. താൻ (ആയിരം രൂപ ) വില്ക്കപെടുന്നതും എപ്പോഴും തന്റെ സ്ഥാനവും മീൻ ചന്തകളിലും അറവു ശാലകളിലും കള്ളുഷാപ്പുകളിലും മാത്രം !!! എന്നാണ് താനും ഇങ്ങനെയൊന്ന് പരിശുദ്ധമായ സ്ഥലത്തിരുന്നു പത്തു രൂപയെപോലെ വിലസുന്നത് ? ആയിരം രൂപയുടെ ഈ ചെറിയ ഒരാഗ്രഹം മാനിക്കില്ലേ പ്രിയമുള്ളവരേ.... :)