Saturday, 13 April 2013

പാവം ആയിരം രൂപയുടെ ഒരാഗ്രഹം

ഒരു പേഴ്സിനുള്ളിൽ പത്തു രൂപയും ആയിരം രൂപയും കലപില കലപില എന്ന് ചിലച്ചുകൊണ്ടേയിരുന്നു.....നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ആയിരം രൂപക്കാണ് സങ്കടവും കരച്ചിലും ഒരുപോലെ ... ഇനി ഒച്ച വെക്കുന്നതിന്റെ കാര്യം അറിയേണ്ടേ !! തന്നെ ആരും ചർച്ചുകളിൽ ഗൗനിക്കുന്നില്ല പോലും :(  ആരാധനാലയങ്ങളിൽ എപ്പോഴും എല്ലാവരുടെയും ഇടയിൽ തിളങ്ങുന്നത് പത്തു രൂപ മാത്രം. താൻ  (ആയിരം  രൂപ ) വില്ക്കപെടുന്നതും  എപ്പോഴും തന്റെ സ്ഥാനവും  മീൻ ചന്തകളിലും അറവു ശാലകളിലും കള്ളുഷാപ്പുകളിലും    മാത്രം  !!! എന്നാണ് താനും ഇങ്ങനെയൊന്ന്‌ പരിശുദ്ധമായ  സ്ഥലത്തിരുന്നു പത്തു രൂപയെപോലെ വിലസുന്നത് ?  ആയിരം രൂപയുടെ ഈ ചെറിയ  ഒരാഗ്രഹം മാനിക്കില്ലേ പ്രിയമുള്ളവരേ.... :)  

4 comments:

  1. ആയിരം രൂപ അടിയന്തിരപ്രാധാന്യത്തോടെ നിരോധിക്കുക എന്നതാണു ഏകമാര്‍ഗ്ഗം. അതല്ലെങ്കില്‍ എനിക്കയച്ചുതരാനുള്ള ഏര്‍പ്പാടുണ്ടാക്കിയാലും മതി..

    ReplyDelete
  2. അതിമോഹമാണ് മോനെ ദിനേശാ,അതിമോഹം

    ReplyDelete
  3. എടുക്കാത്ത നോട്ടും ചില്ലറയുമൊക്കെ കൂട്ടിവച്ച് “ഇത് ഇന്നേടത്ത് നേര്‍ച്ചയിടാനാ......”ന്നു പറയുന്ന ഒരമ്മച്ചിയുണ്ടായിരുന്നു.

    ReplyDelete
  4. പാവം 1000!

    അജിത് മാഷുടെ കമന്റ് രസമായി :)

    ReplyDelete