Saturday 21 September 2013

" ഇന്ന് ലോക അൽഷിമേഴ്സ് ദിനം "

ചെറിയ ഒരു ഓർമപിശകിൽനിന്നുമുള്ള തുടക്കം. ക്രമേണ ചിന്താശേഷി പോലും നഷ്ടപ്പെട്ട് ഭ്രാന്തമായ അവസ്ഥയിൽകൂടി ചുറ്റുപാടുള്ളതൊന്നുമറിയാതെ എരിഞ്ഞടങ്ങുന്ന കുറെ ജീവിതങ്ങൾ . ഒരിക്കലും ഭേദമാവില്ലല്ലോ എന്ന സത്യവും ഉൾക്കൊണ്ടു മനോവേദനയിൽ നീറുന്ന പ്രിയപെട്ടവരും ...ഇതൊരു ഭാഗ്യമോ? അതോ നിർഭാഗ്യമായ അവസ്ഥ തന്നെയോ ? (ഓർമയുടെ പാളികൾ പോലും ദ്രവിച്ചുപോകതക്ക വിഷമുള്ള ചിലതൊന്നും കാണുകയും കേൾക്കുകയും ചെയ്യണ്ടല്ലോ,അതുകൊണ്ടാണ് ഭാഗ്യത്തെപറ്റി പറഞ്ഞത്) ഇവരുടെ കൂടെ സഹായത്തിനു തുണയാകേണ്ടത് നമ്മൾ മാത്രം...അവരെക്കാളും, മറ്റെന്തിനെക്കാളും ഓർമ അധികമുള്ള നമ്മൾ.... !!! 

2 comments:

  1. വളരെ പരിതാപകരമായ ഒരവസ്ഥ. ചിലരെ കണ്ടപ്പോളും കേട്ടപ്പോളും സങ്കടം തോന്നിയിട്ടുണ്ട്.

    ReplyDelete
  2. നാം ഓര്‍മ്മഭാഗ്യം ഉള്ളവര്‍

    ReplyDelete