Monday 23 September 2013

ഈ ആണ്‍കെട്ട് പെണ്‍കെട്ട് എന്നൊക്കെ ഉണ്ടോ ?

ഈ ആണ്‍കെട്ട് പെണ്‍കെട്ട് എന്നൊക്കെ ഉണ്ടോ ?

ഈ കഴിഞ്ഞ ദിവസം ഞങ്ങളുടെ കൂടെയുള്ള  ഒരു ചേച്ചിയെ നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടി രാത്രിയിൽ ഒരു സഹായത്തിനു അവിടം വരെ പോകേണ്ടിവന്നു .എത്തിയപ്പോൾ അല്ലെ പുകിൽ ...അടുക്കിപെറുക്കി വെയ്പ്പോക്കെ കഴിഞ്ഞിരിക്കുന്നു ....ലഗേജുകൾ എയർപോർട് വരെ  എത്തിക്കണമല്ലോ!! അതിനായി ഒരു പെട്ടി കെട്ടാനുള്ള ചുമതല എനിക്കായി...എട്ടിന്റെ  പണി കിട്ടിയെന്ന്‌ തന്നെ പറയാം. നേരത്തെ ഈ പണി ചെയ്തു പരിചയമൊന്നും ഇല്ലെങ്കിലും ഒരു കൈ നോക്കാൻ തന്നെ  തീരുമാനിച്ചു...അങ്ങനെ വല്യ പുള്ളി കളിച്ചു ഞാൻ പെട്ടി  കെട്ടി, മറ്റുള്ളവരുടെ ചെറിയ സഹായത്തോടുകൂടി...ഇത്തിരി പോന്ന ഞാൻ തന്നെയോ ഇത് കെട്ടിയതെന്ന് അത്ഭുതവും തോന്നി...(ഞാൻ മനസ്സിൽ പറഞ്ഞു, ഈ കെട്ടങ്ങാനും അഴിഞ്ഞാൽ എന്റെ കാര്യം പോക്കാ,,ഉള്ള ഇമേജ് കൂടി പോയികിട്ടും) ഡ്രൈവർ ന്റെ വിളി വേഗം വന്നതിനാൽ  ഒന്നുകൂടി കൌണ്ടർ ചെക്കിംഗ് നുള്ള സമയമൊന്നും കിട്ടിയുമില്ല...പെട്ടി ഒന്ന് രണ്ടു പേർ ചേർന്ന് അതും ആ കയറെപിടിച്ചു  (ഞാൻ അവരോടായി പറഞ്ഞു ആ കയറിനു നോവാതെ പിടിക്കണേ)  ലിഫ്റ്റ്‌ വരെ എത്തിയതും അത്‌ അയഞ്ഞു തുടങ്ങിയിരിക്കുന്നു...കൂടെയുള്ള ആരോ ഉറക്കെ പറഞ്ഞു..."ഇത് പെണ്‍ കെട്ടാണേ"  ....ഞാൻ വായും പൊളിച്ചു നിന്നുപോയി .പെണ്കെട്ടോ ,അതെന്തൊരു കെട്ട്... ഞാൻ പറഞ്ഞു, ഓ പിന്നെ,അങ്ങനെയൊന്നും ഇല്യാന്നെ...ഞാൻ കുറച്ച് തിരക്കുപിടിച്ച് കെട്ടിയതുകൊണ്ട് അത് ചെറുതായൊന്നു അയഞ്ഞു .അത്രേയുള്ളൂ...ചെക്കന്മാർ കെട്ടിയാലും ഇങ്ങനെയൊക്കെ സംഭവിക്കൂ...അങ്ങനെ ചേച്ചിയെ ഇവിടെനിന്ന് എയർപോർട്ട് ലേക്ക് കയറ്റി വിട്ടു... പിറ്റെ ദിവസം  ജോലിക്ക് പോകേണ്ട ഞാൻ  അലാറം വെച്ച് എഴുന്നേറ്റ് ചേച്ചിയെ ഫോണ്‍ വിളിച്ചുചോദിച്ചു ..ചേച്ചി, 'പെണ്‍ കെട്ട്' എന്ന് വിളിക്കപെട്ട ആ കെട്ടങ്ങാനും അഴിഞ്ഞു പോയോ ? ചേച്ചി ആശ്വസിപ്പിച്ചു ..എടി ,കൊച്ചെ ...അത് അഴിഞ്ഞോന്നും പോയില്ല..നീ സമാധാനമായി കിടന്നുറങ്ങ്... കൂടെ ഇങ്ങനെയും,കെട്ടഴിച്ച കൂലിക്കാരൻ പറഞ്ഞത്രേ.ഇതൊരു വല്ലാത്ത കെട്ടായിപോയല്ലോ  !! എനിക്ക് സന്തോഷമായി  ഉറക്കവും പോയി കിട്ടി... ചിന്തയിങ്ങനെയും, ദൈവമേ ..ഈ ആണ്‍കെട്ട് പെണ്‍കെട്ട് എന്നൊക്കെ ഉണ്ടോ ആവോ  ? 

12 comments:

  1. Replies
    1. ശെരിക്കും ? ഉവ്വാ....നിങ്ങളൊക്കെ ഇങ്ങനെ പറയൂന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു !!! :)

      Delete
  2. അങ്ങനെ ഉണ്ടെന്നു ഞാനും കേട്ടിട്ടുണ്ട്............ ആശംസകള്‍,,,,,, ചെറിയ ചെറിയ വലിയ കാര്യങ്ങള്‍

    ReplyDelete
    Replies
    1. നന്ദി,സുഹൃത്തേ... വീണ്ടും വരിക

      Delete
  3. വല്ലാത്ത കെട്ടായിപോയല്ലോ :)

    ReplyDelete
    Replies
    1. ഹൂ ...അത് പറയാനുണ്ടോ ! :)

      Delete
  4. Nee onnu pennu ketti nokkedee...chelappo manassilaakum

    ReplyDelete
  5. ഉണ്ട് ...... കയർ വലിയുന്നതിനു അനുസരിച്ച് മുറുകും ..എന്നാണ് ഞാനും കേട്ടിടുള്ളത്...എന്തായാലും പെട്ടികെട്ടാൻ പഠിച്ചല്ലോ ...... ഈ പെട്ടികെട്ടുന്ന ആളിന് പ്രത്യേകം ചിലവോക്കെ ഉണ്ട് അത് കിട്ടിയോ..... ആശംസകൾ

    ReplyDelete
  6. ഈ കെട്ടു കലക്കിയല്ലോ കൊച്ചേ !!
    എന്തായാലും അഴിഞ്ഞു പോകാഞ്ഞത്‌ ഭാഗ്യം.
    ഹല്ലാ ഇനിയുമൊരു കെട്ടു ബാക്കിയുണ്ടല്ലോ അല്ലെ!!
    അതടുതടുത്തു വരുന്നല്ലേ, എന്തായാലും നല്ലോണം
    മുറുക്കിക്കെട്ടാൻ പഠിച്ചോളൂ :-)

    ReplyDelete
  7. കെട്ട് ഏതായാലും കയറ്റാനും ഇറക്കാനും നോക്കുകൂലി കിട്ടണം...
    നന്നായിട്ടുണ്ട് :)

    ReplyDelete
  8. ആണ്‍കെട്ടിന്‍റെ ഏഴയലത്ത് വരില്ലാ.. ഈ പെണ്‍കെട്ട്.. :p

    ReplyDelete