Monday 10 December 2012

ദൈവത്തിന്‍ കൈയ്യിലെ പുസ്തകങ്ങള്‍ നാമോരോരുത്തരും!


കഴിഞ്ഞ ദിവസം എന്‍റെ കണ്ണ് ഈറനണിയിപ്പിച്ച ഒരു പുസ്തകമാണ് എന്നെ ഇത് എഴുതുവാന്‍ പ്രേരിപ്പിച്ചത്. ഇന്ന് നമ്മളില്‍  പലര്‍ക്കും പുസ്തകങ്ങള്‍ , പുസ്തകവായന വൈമനസ്യവും അരോചകവും ഉളവാക്കുന്ന ഒന്നാണ്  .  ഒരാളുടെ കൈയ്യില്‍ ഒരു നല്ല പുസ്തകം വായിക്കാനായി കൊടുത്താല്‍... .... ഇതൊന്നും വായിക്കാനുള്ള ക്ഷമ എനിക്കില്ല .ഒരു ചെറിയ താളുവല്ലതും ആണെങ്കില്‍   പിന്നെയും ഒരു കൈ നോക്കാം . സമയം വല്ല സിനിമയും കണ്ടുകൂടെ .ഇതൊക്കെയാണ് ഇന്നത്തെ യുവ തലമുറയുള്‍പെടെ  നമ്മളു പലരുടെയും സ്ഥിരം പല്ലവി .ഇങ്ങനെപോയാല്‍ ഇനിവരും തലമുറയുടെ  ഗതി  എന്തായിരിക്കും എന്തോ ??? ..പിന്നെ ഒന്നുണ്ട്, അത് ഞാനങ്ങു   മറന്നിരിക്കുന്നു ജോലിത്തിരക്ക് !! അതിന്‍റെ  ഇടയിലും അല് സ്വല്പമൊക്കെ  സമയം  കണ്ടത്താവുന്നതെ  ഉള്ളു .

മനുഷ്യര്‍  ധാന്യപുരകൊണ്ടുമാത്രമല്ല ജീവിക്കുന്നത് .പുസ്തകപുരകൊണ്ടും ജീവിക്കും.  ജീവിതം കുറച്ചുകൂടി ഗുണകരമാക്കുവാന്‍  , ലളിതമാക്കുവാന്‍ പുസ്തകങ്ങള്‍ നമ്മെ ഏറെ സഹായിക്കും . അനുഭവമാണ് ഏറ്റവും നല്ല ഗുരു .എതൊരു  നല്ല പുസ്തകത്തിന്‍റെ താളു  മറിക്കുപ്പോഴും അതില്‍ ഉറ്റിരിക്കുപ്പോഴും നെഞ്ച്ഇടിക്കുന്നതായി നമുക്കനുഭവപെടും .ഒരു ജീവിത നിലവാരത്തിന്‍റെ  സ്പന്ദനം ഉണ്ട്  അതിനകത്ത്,കഷ്ടമനുഭവിച്ചിട്ടു ആര്‍ത്തുല്ലസിക്കുന്ന  ഒരു ഹൃദയം ഉണ്ടതിനകത്ത് . ഒരു SCIENTIST ലാബില്‍  നിരന്തരം  എര്‍പെടുന്നതുപോലെ ,എന്തിനാണ് ഒരു മനുഷ്യന്‍ ഇത്രയേറെ ഉറക്കമിളച്ചു,കരുതി എഴുതി മറ്റുള്ളവര്‍ക്ക് കൈമാറുന്നത് എന്ന് നാം ചിന്തിക്കേണ്ടതാണ് .പുസ്തകത്തെ ആ ഒരു ബഹുമാനത്തോടെ കണ്ടു വായിക്കുക എന്നത് ഒരു പ്രധാന കാര്യം തന്നെയാണ്.എത്ര കൃത്യമായാണ്  ക്രിസ്തു നമുക്ക് പറഞ്ഞുതന്നിരിക്കുന്നത് ,മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതു എന്ന് .നാം പട്ടിണി കിടന്നു ഉപവസിക്കുമ്പോള്‍ എന്താണ് നമുക്ക് പുഷ്ടിയേകുന്നത്‌,ബലമേകുന്നത് ? അപ്പോള്‍ നമുക്ക് ഒരു വാക്കിന്‍റെ  ബലം ആവശ്യം ഇല്ലേ ?അപ്പോള്‍ നാം ഭക്ഷിക്കുന്നത് ദൈവത്തിന്‍റെ  വാക്കല്ലേ ? വചനമല്ലേ ?വാക്കുകൊണ്ട് ജീവിക്കും എന്നതുകൊണ്ടല്ലേ അപ്പം ഉപേക്ഷിക്കുന്നത് ?

മനുഷ്യര്‍ എല്ലാ വിശപ്പും വളരെ വേഗത്തില്‍ ശമനം നേടാനായി ശ്രമിക്കുന്ന ഒരു കാലത്തിലാണ്‌ നാം ജീവിക്കുന്നത് .പ്രിയമുള്ളതെല്ലാം പ്രാപിക്കുന്നു ,ഇഷ്ടമുള്ളതിനെ സ്വന്തമാക്കുന്നു .വെറുപ്പ്‌ തോന്നുന്നതിനോടൊക്കെ  ക്ഷോഭിക്കുക ഇങ്ങനെ മനുഷ്യന്‍ തങ്ങളുടെ വിശപ്പിനിണങ്ങിയ മട്ടിലാണ്‌ ജീവിക്കുന്നത് .നാം നമ്മിലുള്ള വിശപ്പിനെ അതിജീവിക്കണമെങ്കില്‍, അഭിമുഖികരിക്കണമെങ്കില്‍  നാം വാക്ക് ഭക്ഷിച്ചേതീരു.മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നത് ,വാക്കുകൊണ്ടു കൂടിയാണ്‌ .പുസ്തകത്തില്‍ എഴുതുന്നതിലും ദൈവാത്മാവ് പ്രവഹിക്കുന്നുണ്ട് .അതില്ലെങ്കില്‍ പിന്നെ എങ്ങനെ അവര്‍ക്ക് ഇത്രയുംപ്രകാശമുള്ളവാക്കുകള്‍എഴുതാനാവുക.ഭൂതലത്തില്‍ മുഴങ്ങിയ ആദ്യത്തെ വാക്ക് പ്രകാശം ഉണ്ടാകട്ടെ എന്നാണ് .അങ്ങനെയെങ്കില്‍ പുസ്തകപുരയില്‍ നാം കാണുന്ന പുസ്തകങ്ങള്‍ പ്രകാശം തരുന്നുവെങ്കില്‍ ,അത് ദൈവവചനം അല്ലെങ്കില്‍ പോലും അതുകഴിഞ്ഞുള്ള സ്ഥാനം കൊടുക്കുവാന്‍ സാധിക്കില്ലേ ?ദൈവവചനവും അതുപോലെ മറ്റു പ്രകാശമേറിയ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമ്മില്‍ ഉറങ്ങികിടക്കുന്ന നന്മപ്രവര്‍ത്തികള്‍ ഉണരുകയാണ് ചെയ്യുന്നത്.ഇത് എല്ലാകാലത്തിലും നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുകയാണ്,വിപുലികരിച്ചു കൊണ്ടിരിക്കുകയാണ് ,തിരിച്ചറിവ് നല്‍കുകയാണ് ചെയ്യുന്നത്.

പല പ്രശസ്തരെ ക്രിസ്തുവിനോട് അടുപ്പിച്ചത് ദൈവവചനം മാത്രമല്ല
,മറ്റു പല നല്ല പുസ്തകങ്ങള്‍ക്കും നല്ലൊരു പങ്കുണ്ട് .ബൈബിള്‍ എന്നാ വാക്കിന്റെ അര്‍ഥം പോലും "THE BOOK" എന്നാണ് .നാം ഭക്ഷിക്കുന്ന പുസ്തകങ്ങള്‍  നിശ്ചയമായും നമ്മെ പ്രകാശിപ്പിക്കും .ഒരു മണ്‍കുടം പണിയുന്നതിനു മുന്‍പ്‌ അതിനെ ഒന്നുകൂടി ചവുട്ടി മെതിക്കുന്നതുപോലെ  ആ വായനക്കാരനെ പഴയ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടുപോയാണ് എഴുത്തുകാരന്‍ നമ്മെ പണിതെടുക്കുന്നത് .നാം വായിക്കുന്ന ഒട്ടുമിക്ക നല്ല പുസ്തകങ്ങളും നമ്മുടെ  ബാല്യത്തിലേക്ക് കൈവിട്ടുപോന്ന ഗ്രാമത്തിലേക്ക് നിഷ്കളങ്കമായ ചിന്തയിലൂടെ കൊണ്ടുപോയി കുറേകൂടി ജീവിക്കാന്‍ പ്രേരിപ്പികയാണ് ചെയ്യുന്നത് .

വിദ്വേഷത്തിന്‍റെയും തിന്മയുടെയും വിത്ത് വിതെച്ചു ഇരുട്ടിലേക്ക് കൊണ്ടുപോകുന്ന അനേകം പുസ്തകങ്ങളും ഇന്ന് വിപണിയില്‍ ഉണ്ട് .എന്നാല്‍ ജീവിക്കുവാന്‍  പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ഒരു പുസ്തകതില്‍നിന്നും കിട്ടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ പുസ്തകങ്ങള്‍! !എന്‍റെ ചിന്തയില്‍ ക്രിസ്തു പുസ്തകങ്ങളെ സ്നേഹിക്കുകയും അതില്‍നിന്നും ഊര്‍ജം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവും.എന്നിരുന്നാലും ക്രിസ്തു അതിനു അടിമ ആയിരുന്നില്ല.അദ്ദേഹം അപ്പോഴും അതിന്‍റെ മുകളില്‍ ഉയര്‍ന്നും,ഉണര്‍ന്നും നിന്നുകൊണ്ട് നമ്മെ പഠിപ്പിച്ചുകൊണ്ടേയിരുന്നു ! നാമെല്ലാം സ്വന്ത രക്ഷിതാവായ യേശുക്രിസ്തുവിന്‍റെ കൈയ്യിലെ പലതരത്തിലുള്ള പുസ്തകങ്ങള്‍ ആണ് .ഇനിയും നല്ല നല്ല പുസ്തകങ്ങളായി
,മറ്റുള്ളവരില്‍ പ്രകാശത്തിന്‍റെ ഉറവിടമായി ശോഭിക്കുവാന്‍ നമുക്ക് കഴിയട്ടെ ..അതിനായി ആ വലിയ സൃഷ്ടികര്‍ത്താവ്  നമ്മെ സഹായിക്കട്ടെ.
ഒത്തിരി സ്നേഹത്തോടെ,ജിന്‍സി

9 comments:

  1. അന്യം നിന്നുകൊണ്ടിരിക്കുന്ന വലിയൊരു കാര്യം ...അതിന്റെ ഓര്‍മ്മിപ്പിക്കല്‍ നന്നായി ...ആശംസകള്‍ ..ഈ വെരിഫികേഷന്‍ .ബുദ്ധിമുട്ടുണ്ടാക്കുന്നു ..മാറ്റുമോ ..

    ReplyDelete
  2. ഇവിടെ വന്നതിനും,അഭിപ്രായം പറഞ്ഞതിലും,ഒത്തിരി നന്ദി ഉണ്ട് ചേച്ചി ..വീണ്ടും സന്ദര്‍ശിക്കുക...

    ReplyDelete
  3. Valare aashayagarbhamaaya kurippukal.Dhaivam thangalude thoolikaye thudarmaanamaayi chalippikkatte ennu aashamsikkunnu..

    ReplyDelete
  4. വളരെ നന്ദി ഉണ്ട്,Anishcha ...വീണ്ടും വരാനും അഭിപ്രായങ്ങള്‍ പറയുവാനും മറക്കണ്ട !!

    ReplyDelete
  5. Jincy,
    I am so glad that at last you heard my words
    and started a blog of your own. Good!! :-)
    The beginning itself is very good, you dealt with
    a wonderful subject. Though in these electronic age
    many neglect the importance of books, it is very essential
    to note that one cannot neglect reading good books, especially
    the Book of Book That is The Word of God "The Bible"
    No other book can compare with this book, because it is the
    very breath of the Creator God. The Living Word.
    തലക്കെട്ട്‌
    ദൈവത്തിന്‍ കൈയ്യിലെ പുസ്തകങ്ങള്‍ നാമോരോരുത്തരും!!
    എന്നാണെങ്കിലും അതേപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല.
    ഒടുവില്‍ എങ്കിലും രണ്ടു വാക്ക് കുറിക്കുക.
    ഈ ആധുനിക യുഗത്തില്‍ പുസ്തകവും പുസ്തക വായനയും
    മരിച്ചു എന്ന് പറയുകയും വിലപിക്കുകയും ചെയ്യുന്ന ചിലരെ
    അവിടവിടെ കാണാം, എന്നാല്‍ ജിന്സിയെപ്പോലുള്ളവര്‍
    അതിനൊരപവാദം തന്നെ! ഈ ചിന്തക്ക് അഭിനന്ദനങ്ങള്‍.
    വായിക്കുക, എഴുതുക, അറിയിക്കുക
    ആശംസകള്‍
    Few suggestions. add a share button,
    Increase the font size, which Malayalam font you are using
    Google's Malayalam?
    Promote your post thru FB G+ Twitter and other social web sites
    and of course to your email contacts
    Keep Going
    Keep Inform
    Best Regards

    PS:
    As Athira said please remove the word verification, that irritate your readers, especially the one who wants to post a comment, Go to your dashboard and remove it
    Best

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ആദ്യ സന്ദര്‍ശനതിനും വിലപ്പെട്ട വാക്കുകള്‍ക്കും ഒത്തിരി നന്ദിയുണ്ട്,എരിയല്‍ അങ്കിള്‍......
    ഈ കുട്ടിയുടെ വീട്ടില്‍ വീണ്ടും വരില്ലേ :) ??
    Already Its having share buttons,uncle...I am using Google Malayalam font.Thank you again !

    ReplyDelete
  8. നല്ല കുറിപ്പ്...എന്‍റെ സുഹൃത്തിനു അഭിനന്ദനങ്ങള്‍

    ReplyDelete